SignIn
Kerala Kaumudi Online
Friday, 29 May 2026 9.23 PM IST

ആ വീഡിയോ പോസ്റ്റ് ചെയ്തത് വലിയൊരു തെറ്റായിരുന്നു,​ ഒരുനിമിഷത്തെ എടുത്തുചാട്ടത്തിൽ സംഭവിച്ചതെന്ന് ഹൻസിക കൃഷ്ണ

hansika-krishna

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഹൻസിക കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്സ്ക്രൈബേഴ്‌സിന് മാത്രമായി പോസ്റ്റ് ചെയ്ത വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ഹൻസികയ്ക്ക് വൻ വിമർശനം നേരിടേണ്ടി വന്നു. കൂടുതൽ സബ്സ്ക്രൈബർമാരെ ലഭിക്കാനും പണമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരം വീഡിയോകൾ പോസ്റ്റു ചെയ്യുന്നത് എന്നാണ് വിമർശനം ഉയർന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹൻസിക.

ആ വീഡിയോ പോസ്റ്റ് ചെയ്തത് തനിക്ക് പറ്റിയ വലിയൊരു തെറ്റായിരുന്നെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഹൻസിക പറയുന്നു. എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധവും ബാലിശവുമായ തീരുമാനമായിരുന്നു അത്. ഞാൻ അതിൽ വളരെയധികം ഖേദിക്കുന്നു. അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഒരുമാസമായി വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്നുപറയണമെന്ന് ആഗ്രഹിച്ചത്. അത് വലിയൊരു തെറ്റായിരുന്നു. ഒന്നും ആലോചിക്കാതെ, ഒരുനിമിഷത്തെ എടുത്തുചാട്ടത്തിൽ ചെയ്തുപോയ തെറ്റ്. പോസ്റ്റ് ചെയ്ത ഉടൻ തന്നെ എനിക്ക് അങ്ങനെ ചെയ്തതിൽ ഖേദം തോന്നി. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് അഞ്ച് മിനിറ്റിനകം എനിക്ക് തോന്നുകയും ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിർഭാഗ്യവശാൽ ആ ചുരുങ്ങിയ സമയം കൊണ്ട് സബ്സ്‌ക്രൈബർമാരിൽ ചിലർ വീഡിയോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചതെന്നും ഹൻസിക കുറിച്ചു.

ഹൻസിക കൃഷ്ണയുടെ കുറിപ്പ്

എല്ലാവർക്കും നമസ്‌കാരം. ഇത് ഹൻസികയാണ്. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതട്ടെ. ഇൻസ്റ്റഗ്രാമിലെ സബ്സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ മൂന്നാഴ്ച മുമ്പ് പങ്കുവെച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായി. എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധവും ബാലിശവുമായ തീരുമാനമായിരുന്നു അത്. ഞാൻ അതിൽ വളരെയധികം ഖേദിക്കുന്നു. അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഒരുമാസമായി വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്നുപറയണമെന്ന് ആഗ്രഹിച്ചത്. എനിക്ക് പറയാനുള്ളത് കേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് ഇതിന്റെ സത്യാവസ്ഥ മനസിലായേക്കാം

.ആ വീഡിയോ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് വലിയൊരു തെറ്റായിരുന്നു. ഒന്നും ആലോചിക്കാതെ, ഒരുനിമിഷത്തെ എടുത്തുചാട്ടത്തിൽ ചെയ്തുപോയ തെറ്റ്. പോസ്റ്റ് ചെയ്ത ഉടൻ തന്നെ എനിക്ക് അങ്ങനെ ചെയ്തതിൽ ഖേദം തോന്നി. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് അഞ്ച് മിനിറ്റിനകം എനിക്ക് തോന്നുകയും ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിർഭാഗ്യവശാൽ ആ ചുരുങ്ങിയ സമയം കൊണ്ട് സബ്സ്‌ക്രൈബർമാരിൽ ചിലർ വീഡിയോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു.പേരിനും പണത്തിനും വേണ്ടിയാണ് ഞാൻ ഇത് ചെയ്തതെന്ന് പലരും എന്നെ കുറ്റപ്പെടുത്തി. അങ്ങനെ തോന്നുന്നതിൽ തെറ്റ് പറയുന്നില്ല. എങ്കിലും, അങ്ങനെയൊരു ലക്ഷ്യം എനിക്കില്ലായിരുന്നുവെന്ന് ഞാൻ പറയട്ടെ. സ്വന്തം കാര്യം നോക്കാനുള്ള വരുമാനം 20ാം വയസിൽ ഞാൻ ഉണ്ടാക്കുന്നുണ്ട്. അതിലുപരി, വർഷങ്ങളായി എനിക്കും കുടുംബത്തിനും നിങ്ങൾ നൽകുന്ന സ്‌നേഹവും പിന്തുണയുമുള്ളതിനാൽ പ്രശസ്തിയെന്നത് ഞങ്ങൾ ആഗ്രഹിക്കുതോ ഞങ്ങൾക്ക് ഇല്ലാത്തതോ ആയ ഒന്നല്ല.

മറ്റൊരു കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. എന്റെ സഹോദരി ഒരുവർഷത്തിലേറെ കഠിനാധ്വാനം ചെയ്ത, ഞാൻ കൂടി അഭിനയിച്ച സംഗീത വീഡിയോ ഈ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങാനിരുന്നത്. പ്രത്യാഘാതങ്ങളെ കുറിച്ച് ഒരൽപ്പം ചിന്തിച്ചിരുന്നെങ്കിൽ അവളുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന ഒന്നും റിലീസിന് മുമ്പ് ഞാൻ ചെയ്യില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ഇത് ആ മ്യൂസിക് വീഡിയോയെ ബാധിച്ചില്ല. ഇതിന് പിന്നിൽ ആസൂത്രിതമായ പദ്ധതി ഇല്ലായിരുന്നുവെന്ന് മനസിലാക്കാൻ ഇത് സഹായിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ ചെയ്തതൊരു തെറ്റായിരുന്നു. എന്റെയുള്ളിൽ എക്കാലവും ഒരു നീറ്റലാകുന്ന ഒരു വലിയ തെറ്റ്.എന്റെ തെറ്റായ പ്രവൃത്തി കാരണം വേദന അനുഭവിച്ചത് ഞാൻ മാത്രമല്ല, എന്റെ കുടുംബം കൂടെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതിന്റെ വൈകാരികമായ പ്രത്യാഘാതവും അനന്തരഫലങ്ങളും ഞങ്ങൾ അനുഭവിക്കുകയാണ്. മറ്റാരേയും ഇത് നേരിട്ട് ബാധിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓൺലൈനിൽ എനിക്കെതിരെയുണ്ടായ അധിക്ഷേങ്ങളും ക്രൂരമായ വിദ്വേഷ പ്രചാരണവും വേട്ടയാടലുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അറിയപ്പെടുന്ന വ്യക്തി എന്ന നിലയിൽ ആളുകൾ എന്റെ തെറ്റുകളെ വിമർശിക്കുമെന്നും അതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും എനിക്കറിയാം. അതെല്ലാം ഞാൻ പൂർണമായും ഉൾക്കൊള്ളുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HANSIKA KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY