നായകൻ സൈജു കുറുപ്പ്, ഹരിവരാസനം തിരുവനന്തപുരത്ത്

Saturday 30 May 2026 6:48 AM IST

ബ്ലോക് ബസ്റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഹരിവരാസനം രാജേഷ് നായർ സംവിധാനം ചെയ്യുന്നു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളികൾക്ക് മികവുറ്റ ചിത്രങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം . സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരംതുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനത്തിന്റെ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി കെ ആണ്.

ജൂലായ്യിൽ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും . സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ് . ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ശബരിമല പശ്ചാത്തലത്തിൽ ഒരുങ്ങിയ മാളികപ്പുറത്തിനു ഈണം ഒരുക്കിയ രഞ്ജിൻ രാജ് ആണ് സംഗീതം. ഛായാഗ്രഹണം : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, പ്രോജക്ട് ഡിസൈനർ : ആർ ജയചന്ദ്രൻ, പി. ആർ. ഒ : പ്രതീഷ് ശേഖർ.