ഖുശ്‌ബുവിന്റെ മകൾ അവന്തിക ഇനി തമിഴിൽ

Saturday 30 May 2026 6:50 AM IST

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം ഖുശ്‌ബുവിന്റെയും സംവിധായകൻ സുന്ദർ സി. യുടെയും മകൾ അവന്തിക സുന്ദർ ഇനി തമിഴ് അരങ്ങേറ്റത്തിൽ. 'ആരംഭം" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തമിഴിലേക്കും എത്തുകയാണ് യുവതാരം പവിഷ് നായകനാകുന്ന ചിത്രത്തിൽ അവന്തിക ആണ് നായിക. നവാഗതനായ ധനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. വോളിബാൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്പോർട്സ് ഡ്രാമ എൺപതുകളുടെ പശ്ചാത്തലമാണ്. പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തിന്റെ ശിഷ്യനാണ് ധനു.

അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആരംഭം സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്നു. 23 വർഷത്തിനുശേഷം പ്രശസ്ത തെന്നിന്ത്യൻ താരം സരിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടി ആണ്. അമ്മയും മകളുമായാണ് സരിതയും അവന്തികയും അഭിനയിക്കുന്നത്. അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്റ് .