മമ്മൂട്ടി - ധനുഷ് ചിത്രത്തിൽ ഇന്ദ്രൻസ്

Wednesday 03 June 2026 6:15 AM IST

മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​നാ​യ​ക​ന്മാ​രാ​കു​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ദ്ര​ൻ​സും​ .​ ​ചി​ത്ര​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ഇ​ന്ദ്ര​ൻ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ത​ന്റെ​ ​പു​തി​യ​ ​ചി​ത്രം​ ​ചി​ന്ന​ ​ചി​ന്ന​ ​ആ​സൈ​യു​ടെ​ ​പ്രൊ​മോ​ഷ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ക​ളി​ലൊ​ന്നി​ൽ​ ​ഇ​ന്ദ്ര​ൻ​സ് ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ 300​ ​കോ​ടി​ ​ക​ള​ക്ഷ​നി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ ​സൂ​ര്യ​യു​ടെ​ ​ക​റു​പ്പി​ലെ​ ​ഇ​ന്ദ്ര​ൻ​സി​ന്റെ​ ​പ്ര​ക​ട​നം​ ​ഏ​റെ​ ​പ്ര​ശം​സ​ ​പി​ടി​ച്ച് ​പ​റ്റി​യി​രു​ന്നു.​ 2005​ൽ​ ​ആ​ടും​കൂ​ത്ത് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​ന്ദ്ര​ൻ​സി​ന്റെ​ ​ത​മി​ഴ് ​പ്ര​വേ​ശം.2012​ൽ​ ​ഷ​ങ്ക​ർ​ ​ചി​ത്രം​ ​ന​ൻ​പ​നി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യി​ ​ഒ​രു​ങ്ങി​യ​ ​കി​ണ​റി​നു​ശേ​ഷം​ ​ഇ​ന്ദ്ര​ൻ​സ് ​അ​ഭി​ന​യി​ച്ച​ ​ത​മി​ഴ് ​ചി​ത്രം​ ​ആ​ണ് ​ക​റു​പ്പ്.​ ​മ​ട്ടാ​ഞ്ചേ​രി​ ​സു​കു​മാ​ര​ൻ​ ​എ​ന്ന​ ​അ​ച്ഛ​ൻ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​പ്ര​ക​ട​ന​ത്തി​ൽ​ ​സ​ഹ​താ​ര​ങ്ങ​ളെ​ ​പോലും ​ ​ഞെ​ട്ടി​ച്ചു.​അ​തേ​സ​മ​യം​ ​ശി​വ​കാ​ർ​ത്തി​കേ​യ​നും​ ​സാ​യി​ ​പ​ല്ല​വി​യും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യ​ ​അ​മ​ര​ൻ​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​റി​ന് ​ശേ​ഷം​ ​രാ​ജ്കു​മാ​ർ​ ​പെ​രി​യ​സാ​മി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് ​മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​നാ​യ​ക​ന്മാ​രാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​യ് ​പ​ല്ല​വി​യും​ ​ശ്രീ​ ​ലീ​ല​യു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ധ​നു​ഷി​ന്റെ​ ​വ​ണ്ട​ർ​ബാ​ർ​ ​ഫി​ലിം​സും​ ​ആ​ർ​ ​ടേ​ക്ക് ​സ്‌​റ്റു​ഡി​യോ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​അ​ടു​ത്ത​യാ​ഴ്ച​ ​തു​ട​ങ്ങും.​ ​ത​മി​ഴ​ക​ത്തി​ന്റെ​ ​പു​തി​യ​ ​മ്യൂ​സി​ക് ​സെ​ൻ​സേ​ഷ​നാ​യ​ ​സാ​യ് ​അ​ഭ്യ​ങ്ക​റി​ന്റേ​താ​ണ് ​സം​ഗീ​തം.​ ​മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​ആ​ദ്യ​മാ​യാ​ണ് ​ത​മി​ഴി​ൽ​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ത്.