
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ കരിയറിലെ എക്കാലത്തെയും വമ്പൻ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'ഹാപ്പി' വീണ്ടും, ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. റിലീസ് ചെയ്ത് 20 വർഷങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. പുതിയ തലമുറയ്ക്കും തീയേറ്റർ അനുഭവം സമ്മാനിക്കാനായി ജൂൺ 12-നാണ് ചിത്രം തീയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
എ. കരുണാകരൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത സമയത്ത് കേരളത്തിൽ മാത്രം 150ലധികം ദിവസങ്ങളായിരുന്നു തിയേറ്ററുകളിൽ നിറഞ്ഞോടിയത്. കേരളത്തിൽ അല്ലു അർജുന് ഇത്രത്തോളം വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിക്കൊടുത്തതിൽ 'ഹാപ്പി' എന്ന സിനിമയ്ക്കുള്ള പങ്ക് ചെറുതല്ല.
പഴയതിനേക്കാൾ മികച്ച ദൃശ്യശ്രാവ്യ ഭംഗിയോടെ, അത്യാധുനിക 4K സാങ്കേതികവിദ്യയിലാണ് ചിത്രം ഇത്തവണ തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ജനപ്രീതിയാർജ്ജിച്ച മലയാളം മൊഴിമാറ്റ പതിപ്പാണ് റീ റിലീസ് ചെയ്യുന്നത്. യുവാക്കളെ ഇളക്കിമറിച്ച യുവാൻ ശങ്കർ രാജയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ വീണ്ടും തീയേറ്ററുകളിൽ മുഴങ്ങാൻ ഒരുങ്ങുകയാണ്. രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ് ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം കേരളത്തിൽ വീണ്ടും എത്തിക്കുന്നത്. അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |