ഒരു ദിവസത്തെ ശമ്പളം നാല് ലക്ഷം വരെ; 28കാരൻ കെവിൻ കുന്ത രാംചരണിന്റെ ബോഡി ഗാർഡായത് എങ്ങനെ?
കഴിഞ്ഞദിവസം തന്റെ പുതിയ ചിത്രമായ 'പെദ്ധി'യുടെ പ്രമോഷൻ പരിപാടിക്കായി രാം ചരൺ വിജയവാഡയിൽ എത്തിയിരുന്നു. ഇതിനിടെ രാം ചരണിന്റെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ച ആരാധകരെ മാറ്റുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അതിൽ നടന്റെ ബോഡിഗാർഡ് ആയ കെവിൻ കുന്ത വളരെ വേഗം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. പരിപാടികൾക്കിടയിൽ രാം ചരണിനെ ഒരു കവചം പോലെ സംരക്ഷിക്കുന്ന കെവിനെക്കുറിച്ച് കൂടുതൽ അറിയാനാണ് ഇപ്പോൾ ആരാധകർക്ക് താൽപര്യം. പരിപാടികളിൽ എത്തുമ്പോൾ നടനെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് ബോഡിഗാർഡാണ്.
ആരാണ് കെവിൻ കുന്ത
പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യമായ ഗാംബിയയിൽ നിന്നുള്ള ആളാണ് കെവിൻ കുന്ത. അദേഹത്തിന്റെ ഇൻസ്റ്റഗ്രാം പ്രൊഫെെലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇറ്റലിയിലെ ഫ്ലോറൻസിലാണ് താമസിക്കുന്നത്. മിക്സഡ് മാർഷൽ ആർട്സ് (എംഎംഎ) ഫെെറ്ററാണ് കെവിൻ. ടാപ്പോളജി വെബ്സെെറ്റിലെ വിവരങ്ങൾ അനുസരിച്ച് കെവിന്റെ യഥാർത്ഥ പേര് അബ്ദു കദിർ സോവെ എന്നാണ്. 1998ലാണ് കെവിൻ ജനിച്ചത്.
ശമ്പളം
റിപ്പോർട്ടുകൾ അനുസരിച്ച് കെവിന് ഒരു ദിവസത്തെ ശമ്പളം രണ്ട് ലക്ഷം മുതൽ നാല് ലക്ഷം വരെയാണ്. ഈ കണക്കുകൾ അടിസ്ഥാനമാക്കിയാൽ അദ്ദേഹത്തിന് പ്രതിമാസം 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് വരുമാനമെന്ന് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.