ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ , രഞ്ജി പണിക്കർ പ്രസിഡന്റ്, ജി.എസ് വിജയൻ ജനറൽ സെക്രട്ടറി ട്രഷറർ ഷിബു ഗംഗാധരൻ
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റായി രഞ്ജി പണിക്കർ. ജി.എസ് വിജയൻ സെക്രട്ടറി സ്ഥാനത്ത് തുടരും. ഷിബു ഗംഗാധരനെ ട്രഷററായും തിരഞ്ഞെടുത്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജോയിന്റ് സെക്രട്ടറി: അജയ് വാസുദേവ്, ബൈജുരാജ് ചേകവർ. എക്സിക്യൂട്ടീവ് മെമ്പർ: സോഫിയ ജോസ്, സലാം ബാപ്പു, ഗിരീഷ് ഉള്ള്യേരി, സോഹൻ സീനുലാൽ, നിതിൻ എം.എസ്, ഷിബു പരമേശ്വരൻ, വിജീഷ് സി.ആർ, ജോജു റാഫേൽ, ടോം ഇമ്മട്ടി, അനുരാജ് മനോഹർ, മനോജ്കുമാർ പി.എ, അഭിലാഷ് വിസി, വിഷ്ണു മോഹനൻ, ജൂഡ് ആന്റണി.