മഹേഷ് നാരായണൻ ചിത്രം വീണ്ടും കൊച്ചിയിൽ

Tuesday 25 February 2025 3:39 AM IST

മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങളാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​ഇ​നി​ ​കൊ​ച്ചി​യി​ൽ.​ ​മോ​ഹ​ൻ​ലാ​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​രം​ഗ​ങ്ങ​ളാ​ണ് ​കൊ​ച്ചി​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ക.​ ​ഡ​ൽ​ഹി​ ​ഷെ​ഡ്യൂ​ളി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്ന് ​മ​മ്മൂ​ട്ടി​ ​ഇ​ന്ന് ​മ​ട​ങ്ങി​യെ​ത്തും.​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​രേ​വ​തി,​ ​ഗ്രേ‌​സ് ​ആ​ന്റ​ണി​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​ഡ​ൽ​ഹി​ ​ഷെ​ഡ്യൂ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ത​മ്മി​ലു​ള്ള​ ​കോ​മ്പി​നേ​ഷ​ൻ​ ​സീ​നു​ക​ളും​ ​ഡ​ൽ​ഹി​യി​ൽ​ ​ചി​ത്രീ​ക​രി​ച്ചി​രു​ന്നു.​ 12​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​യി​രു​ന്നു​ ​അ​വി​ടെ​ ​പ്ളാ​ൻ​ ​ചെ​യ്തി​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​കൊ​ച്ചി​ ​ഷെ​ഡ്യൂ​ളി​ൽ​ ​മ​മ്മൂ​ട്ടി​യും​ ​ന​യ​ൻ​താ​ര​യും​ ​പ​ങ്കെ​ടു​ത്ത​ ​രം​ഗ​ങ്ങ​ളാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ ​കൊ​ച്ചി​യി​ലെ​ ​ഈ​ ​ഷെ​ഡ്യൂ​ളി​ന് ശേഷം ​ഹൈ​ദ​രാ​ബാ​ദാ​ണ് ​അ​ടു​ത്ത​ ​ലൊ​ക്കേ​ഷ​ൻ.​ ​ഹൈ​ദ​രാ​ബാ​ദ് ​ഷെ​ഡ്യൂ​ളി​ലും​ ​മോ​ഹ​ൻ​ലാ​ൽ​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​സാ​ൾ​ട്ട് ​ആ​ൻ​ഡ് ​പെ​പ്പ​ർ​ ​ലു​ക്കി​ലാ​ണ് ​ഈ​ ​ഷെ​ഡ്യൂ​ളി​ൽ​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ല​ണ്ട​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ.​ ​ല​ണ്ട​ൻ​ ​ഷെ​ഡ്യൂ​ളോടെ ​ചി​ത്രം​ ​പാ​ക്ക​പ്പാ​കും.​ ​ല​ണ്ട​ൻ​ ​ഷെ​ഡ്യൂ​ളി​ൽ​ ​മ​മ്മൂ​ട്ടി​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ സിനിമ ആയിട്ടാണ് മ​ഹേ​ഷ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​ 150​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ശ്രീ​ല​ങ്ക,​​ ​ദു​ബാ​യ് ,​ ഷാർജ,​ ​അ​സ​ർ​ബൈ​ജാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​​ ​ചി​ത്രീ​ക​രണമുണ്ടായിരുന്നു.​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ആ​ദ്യ​മാ​യാ​ണ് ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ സംവിധാനം ചെയ്യുന്ന ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ 24​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​രേ​വ​തി​യും​ ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​ര​​​ഞ്ജി​​​ ​​​പ​​​ണി​​​ക്ക​​​ർ,​​​ ​​​രാ​​​ജീ​​​വ് ​​​മേ​​​നോ​​​ൻ,​​​ ​​​ഡാ​​​നി​​​ഷ് ​​​ഹു​​​സൈ​​​ൻ,​​​ ​​​ഷ​​​ഹീ​​​ൻ​​​ ​​​സി​​​ദ്ദി​​​ഖ്,​​​ ​​​സ​​​ന​​​ൽ​​​ ​​​അ​​​മ​ൻ​‍,​​​ ​​​ ​​​ദ​​​ർ​​​ശ​​​ന​​​ ​​​രാ​​​ജേ​​​ന്ദ്ര​​​ൻ,​​​ ​​​സെ​​​റീ​​​ൻ​​​ ​​​ഷി​​​ഹാ​​​ബ് ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രോ​​​ടൊ​​​പ്പം​​​ ​​​മ​​​ദ്രാ​​​സ് ​​​ക​​​ഫേ,​​​ ​​​പ​​​ത്താ​​​ൻ​​​ ​​​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​ ​​​തി​​​യേ​​​റ്റ​​​ർ​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റും​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ​​​ ​​​പ്ര​​​കാ​​​ശ് ​​​ബെ​​​ല​​​വാ​​​ടി​​​യും​​​ ​​​അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു.​​​ ​ബോ​​​ളി​​​വു​​​ഡി​​​ലെ​​​ ​​​പ്ര​​​ശ​​​സ്ത​​​നാ​​​യ​​​ ​​​സി​​​നി​​​മാ​​​ട്ടോ​​​ഗ്ര​​​ഫ​​​ർ​​​ ​​​മ​​​നു​​​ഷ് ​​​ന​​​ന്ദ​​​നാ​​​ണ് ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം.​​​ആ​​​ന്റോ​​​ ​​​ജോ​​​സ​​​ഫ് ​​​ഫി​​​ലിം​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ന്റോ​​​ ​​​ജോ​​​സ​​​ഫ് ​​​ആ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​​​ ​​​സി.​​​ആ​​​ർ.​​​സ​​​ലിം,​​​സു​​​ഭാ​​​ഷ് ​​​ജോ​​​ർ​​​ജ് ​​​മാ​​​നു​​​വ​​​ൽ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​കോ​​​ ​​​പ്രൊ​​​ഡ്യൂ​​​സ​​​ർ​​​മാ​​​രും​രാ​​​ജേ​​​ഷ് ​​​കൃ​​​ഷ്ണ​​​യും​​​ ​​​സി.​​​വി.​​​സാ​​​ര​​​ഥി​​​യും​​​ ​​​എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ​​​പ്രൊ​​​ഡ്യൂ​​​സ​​​ർ​​​മാ​​​രു​​​മാ​​​ണ്.​ ​പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​ ​​​ഡി​​​സൈ​​​ന​​​ർ​​​ ​​​:​​​ജോ​​​സ​​​ഫ് ​​​നെ​​​ല്ലി​​​ക്ക​​​ൽ,​​​ ​​​മേ​​​ക്ക​​​പ്പ്:​​​ര​​​ഞ്ജി​​​ത് ​​​അ​​​മ്പാ​​​ടി.​​​