വിജയ് സേതുപതി ചിത്രം എയ്‌സ് മേയ് 23 ന്
വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' മേയ് 23 ന് ആഗോള റിലീസായി എത്തും. രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ചിത്രം വമ്പൻ ബഡ്ജറ്റിലാണ് . പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച ചിത്രമാണ് എയ്സ്. ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഗ്ലിംമ്പ്സ് വീഡിയോ വിജയ് സേതുപതിയുടെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടീസർ, വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണമായും ഒരു മാസ് കൊമേഴ്സ്യൽ എന്റർടെയ്നറായാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ .കെ മുത്തു. പി.ആർ. ഒ- ശബരി.