സൗജന്യ നെറ്റിപ്പട്ട ആഭരണ നിർമ്മാണ പരിശീലനത്തിന് അപേക്ഷിക്കാം
Friday 29 May 2026 3:44 PM IST
തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂൺ 15ന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ നെറ്റിപ്പട്ട ആഭരണ നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ക്ലാസ്. 18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് ജൂൺ 5ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുക.