
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ കാർഗോ ലോജിസ്റ്റിക്‌സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് സുവർണാവസരം. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 11 മുതൽ ജൂലായ് രണ്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ജനറൽ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55 ശതമാനം മാർക്ക് മതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാനും വായിക്കാനും അറിഞ്ഞിരിക്കണം. കൂടാതെ പ്രാദേശിക ഭാഷയിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 27 ആണ്. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
തിരുച്ചിറപ്പള്ളി -23, ഉദയ്‌പൂർ -12, തിരുപ്പതി -9, മധുര -9, ഭുവനേശ്വർ -9 എന്നിങ്ങനെയാണ് ഒഴിവുകൾ. പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ആദ്യം മാർക്ക് അനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ശേഷം അഭിമുഖത്തിന് വിളിക്കും. ഇതിലെ പ്രകടനം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. താൽപ്പര്യമുള്ളവർ aaiclas.aero എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |