പ്രതികരിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം
Thursday 28 May 2026 2:02 AM IST
അപലപിച്ച് കേജ്‌രിവാളും സ്റ്റാലിനും
ന്യൂഡൽഹി: പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിൽ കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചില്ല. 'ഇന്ത്യ" മുന്നണിയുടെ ഭാഗമാണ് സി.പി.എം. എന്നാൽ ഇന്നലെ നടന്ന റെയ്ഡിനെ കോൺഗ്രസ് കണ്ടഭാവം നടിച്ചില്ല. അതേസമയം, മറ്റു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ശക്തമായി അപലപിച്ചു. പ്രാദേശിക പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട്, ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ബി.ജെ.പി നടത്തുന്ന മറ്റൊരു നീക്കമെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. ബിജെപി - കോൺഗ്രസ് കൂട്ടുക്കെട്ടുണ്ടോയെന്ന സംശയവും പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന നടപടി ഗുരുതരമായ ആശങ്ക ഉയർത്തുന്നുവെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.