
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യവസ്‌തുക്കൾ കാണാതായെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാവീഴ്‌ച നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നു.
കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായി. അറ്റകുറ്റപ്പണിക്കായി മാറ്റിയ സ്വർണവിളക്ക് പിന്നീട് തിരികെയെത്തിയില്ല, പകരമായി ഔദ്യോഗിക രേഖകളിലില്ലാത്ത വെള്ളിവിളക്ക് സ്ഥാപിച്ചു, വൈരനമ എന്ന ആഭരണം ആറുമാസമായി കാണാനില്ല തുടങ്ങിയ വിവരങ്ങളാണ് കത്തിലുള്ളത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |