18.36 കോടിയുടെ നിക്ഷേപം മരവിപ്പിച്ചു

Thursday 28 May 2026 2:06 AM IST

കൊച്ചി : റെയ്ഡിന് പിന്നാലെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചു. വീണ വിജയന്റെ ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. സി.എം.ആർ.എല്ലിന്റെയും കമ്പനി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ നിക്ഷേപമാണ് മരവിപ്പിച്ചത്. റെയ്ഡിൽ ലഭിച്ച രേഖകൾ പ്രകാരമാണ് നടപടി. മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എല്ലിന്റെ രേഖകളിലുള്ളവരുടെ പേരിലും അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചു. നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ, വ്യാജരേഖകൾ, അക്കൗണ്ട് വിവരങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ഇവയുടെ സൂക്ഷ്‌പരിശോധന ആരംഭിച്ചു.

വ​ധ​ശ്ര​മം: 300​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വീ​ട്ടി​ൽ​ ​റെ​യ്ഡ് ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​സി.​ആ​ർ.​പി.​എ​ഫ് ​ജീ​വ​ന​ക്കാ​രെ​യും​ ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​കേ​സ്.​ ​ക​ണ്ടാ​ല​റി​യാ​വു​ന്ന​ 300​ ​പേ​ർ​ക്കെ​തി​രെ​യാ​ണ് ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​കൊ​ച്ചി​ ​ഓ​ഫീ​സി​ലെ​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​വി.​സ​ന​ത് ​റെ​ഡ്ഢി​യു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​കേ​സ്.

പ്ര​വ​ർ​ത്ത​ക​രു​ടെ​ ​അ​ടി​യേ​റ്റ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​ഡി​ക്സ​ൺ​ ​ഡേ​വി​ഡി​ന്റെ​ ​കൈ​യ്ക്ക് ​പ​രി​ക്കേ​റ്റെ​ന്നും​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഡ്രൈ​വ​ർ​ ​ശ്യാം,​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു​ ​പൊ​ലീ​സു​കാ​ര​ൻ​ ​ര​ഞ്ജി​ത്ത്,​ ​കൂ​ടാ​തെ​ ​ഒ​രു​ ​സി.​ആ​ർ.​പി.​എ​ഫ് ​ഭ​ട​നും​ ​പ​രി​ക്കേ​റ്റു.​ ​കാ​റു​ക​ൾ​ക്ക് ​മൂ​ന്നു​ ​ല​ക്ഷ​ത്തി​ന്റെ​ ​നാ​ശ​ഷ്ട​മു​ണ്ടാ​യെ​ന്നും​ ​എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്.

ഉ​ച്ച​യ്ത്ത് 2.40​ഓ​ടെ​ ​റെ​യ്ഡ് ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ട​ങ്ങി​യ​ ​ഉ​ദ്യോ​സ്ഥ​ ​സം​ഘ​ത്തി​ന്റെ​ ​മൂ​ന്നു​ ​കാ​റു​ക​ളെ​ ​വ​ള​ഞ്ഞി​ട്ട് ​ക​ല്ല്,​ ​ഇ​ഷ്ടി​ക,​ ​വ​ടി​ ​എ​ന്നി​വ​ ​കൊ​ണ്ട് ​ആ​ക്ര​മി​ച്ചു.​ ​തെ​റി​ ​പ​റ​ഞ്ഞും​ ​ഇ​വ​ൻ​മാ​രെ​ ​കൊ​ല്ല​ടാ​ ​എ​ന്ന് ​ആ​ക്രോ​ശി​ച്ചു​മാ​ണ് ​ആ​ക്ര​മി​ച്ച​ത്.​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും​ ​കേ​സെ​ടു​ത്തു.​ ​കൊ​ല​പാ​ത​ക​ശ്ര​മം,​ ​അ​ന്യാ​യ​മാ​യി​ ​കൂ​ട്ടം​ചേ​ര​ൽ,​ ​ക​ലാ​പം​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ശ്ര​മം,​ ​മാ​ര​കാ​യു​ധം​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​ആ​ക്ര​മ​ണം,​ ​സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം​ ​ത​ട​സ​പ്പെ​ടു​ത്ത​ൽ,​ ​അ​ശ്ലീ​ല​ ​പ​ദ​പ്ര​യോ​ഗം,​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ജോ​ലി​ ​ത​ട​സ​പ്പെ​ടു​ത്ത​ൽ,​ ​പൊ​തു​മു​ത​ൽ​ ​ന​ശി​പ്പി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പാ​ണ് ​ചു​മ​ത്തി​യ​ത്.