റെയ്‌ഡിൽ ഇഡി മരവിപ്പിച്ചത് 18 കോടിയിലധികം വരുന്ന സ്വത്തുക്കൾ, ഒപ്പം വീണയുടെ ഒന്നരലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും
Thursday 28 May 2026 12:15 AM IST
കൊച്ചി : റെയ്ഡിന് പിന്നാലെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീണ വിജയന്റെ ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. സി.എം.ആർ.എല്ലിന്റെയും കമ്പനി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ നിക്ഷേപമാണ് മരവിപ്പിച്ചത്.
റെയ്ഡിൽ ലഭിച്ച രേഖകൾ പ്രകാരമാണ് നടപടി. മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എല്ലിന്റെ രേഖകളിലുള്ളവരുടെ പേരിലും അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചു. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ, വ്യാജരേഖകൾ, അക്കൗണ്ട് വിവരങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ഇവയുടെ സൂക്ഷ്പരിശോധന ആരംഭിച്ചു.