സംഘർഷ ഭൂമിയായി പിണറായിയുടെ വസതി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ,​ വാഹനം അടിച്ചുതകർത്തു

Wednesday 27 May 2026 3:03 PM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ നിന്ന് റെയ്ഡിനുശേഷം മടങ്ങിയ ഇ‌ഡിയുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. വനിതയടക്കമുള്ള ഉദ്യോഗസ്ഥർ യാത്ര ചെയ്ത വാഹനമാണ് പ്രവർത്തകർ മുഷ്ടി ചുരുട്ടി ഇടിച്ചും കല്ലുകൾ വലിച്ചെറിഞ്ഞും തകർത്തത്. പൊലീസും പ്രവർത്തകരും സംഭവസ്ഥലത്ത് ഏറ്റുമുട്ടുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യ വർഷം നടത്തിയ പ്രവർത്തക‌ർ പൊലീസുകാരെയും കയ്യേറ്റം ചെയ്തു.

മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പുറത്തുവന്ന പിണറായി വിജയന് മുന്നിലാണ് കയ്യേറ്റം നടന്നത്. ഇഷ്ടിക ഉൾപ്പെടെ വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു.വാഹനത്തിന്റെ എല്ലാ ചില്ലുകളും കയ്യേറ്റത്തിൽ തകർന്നു.