സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം : അവധിക്കാലം തീരുന്നതുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് 31ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 31ന് രാത്രി 11.10ന് എറണാകുളത്തുനിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെത്തും. ട്രെയിൻ നമ്പർ. 06056. തിരിച്ച് ചെന്നൈയിൽ നിന്ന് ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.30ന് എറണാകുളത്ത് എത്തും. ട്രെയിൻ നമ്പർ : 06055.
ട്രെയിനുകളിൽ കോച്ച് കൂട്ടി
തിരുവനന്തപുരം: അവധിക്കാലം തീരുന്നതുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് പാലക്കാട് - എറണാകുളം മെമുവിലെ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 12ആയും പാലരുവിയിലെ കോച്ചുകൾ 14ൽ നിന്ന് 18 ആയും കൂട്ടി. കൂടാതെ മാഡ്ഗാവ് - എറണാകുളം പ്രതിവാര എക്സ്പ്രസിൽ ഒരു തേർഡ് എ.സി.കോച്ചും കൂട്ടി.