വി ഡി സതീശൻ മന്ത്രിസഭ; വകുപ്പ് വിഭജനം പൂർത്തിയായി, വിജ്ഞാപനം പുറത്തിറങ്ങി
Wednesday 20 May 2026 5:18 PM IST
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. പൂർത്തിയായ പട്ടിക നേരത്തെ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരുന്നു.
മന്ത്രിമാരും വകുപ്പുകളും
- വി.ഡി. സതീശൻ - ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, ലോട്ടറി
- പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
- രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
- സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
- കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
- മോൻസ് ജോസഫ്- ജലവിഭവം
- ഷിബു ബേബി ജോൺ- വനം
- അനൂപ് ജേക്കബ്- ഭക്ഷ്യസിവിൽ സപ്ലൈസ്
- സി.പി. ജോൺ- ഗതാഗതം
- എ.പി. അനിൽകുമാർ- റവന്യൂ
- എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
- പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
- റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
- ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാശിശുക്ഷേമം
- എം. ലിജു- എക്‌സൈസ്, സഹകരണം
- കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
- പി.കെ. ബഷീർ-പൊതുമരാമത്ത്
- വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
- ടി. സിദ്ദിഖ്- കൃഷി
- കെ.എ. തുളസി - പിന്നോക്കക്ഷേമം
- ഒ.ജെ. ജനീഷ് - യുവജനക്ഷേമം, കായികം, ആർക്കയോളജി