പുരികം മാത്രമല്ല താടിയും മീശയും പോലും കട്ടിയായി വളരും; വർഷങ്ങളായി പരീക്ഷിച്ച് വിജയം കണ്ട മാർഗം

Monday 11 May 2026 12:57 PM IST

മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം ഭംഗിയില്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലെ മുഖത്ത് തോന്നിക്കാറുണ്ട്. പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള സാധനങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം കിട്ടില്ല.

ഈ മാർഗങ്ങളൊന്നും ഇല്ലാതെ തന്നെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെപ്പറ്റി അറിയാം. ഇത് ശരിയായി ചെയ്തുകഴിഞ്ഞാൽ പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. മാത്രമല്ല, മീശയും താടിയും വളരാനും ഈ വിദ്യ നിങ്ങളെ സഹായിക്കും. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും ചെയ്യേണ്ട രീതിയും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

ബദാം - 4 എണ്ണം

ആവണക്കെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബദാം നന്നായി ചൂടാക്കി കരിച്ചെടുക്കണം. തണുക്കുമ്പോൾ ഇതിനെ പൊടിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം ആവണക്കെണ്ണ കൂടി ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിനുള്ള അളവിൽ തയ്യാറാക്കി ഒരു ബോട്ടിലിൽ അടച്ച് സൂക്ഷിക്കാം. ഏറെനാൾ ഇത് കേടുകൂടാതെയിരിക്കും.

ഉപയോഗിക്കേണ്ട വിധം

ഈ കൂട്ട് രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരികത്തിലോ താടിയിലോ പുരട്ടിക്കൊടുക്കുക. രാവിലെ കഴുകി കളയാവുന്നതാണ്. ഒറ്റത്തവണ ഉപയോഗത്തിൽ തന്നെ ഫലം കാണാൻ സാധിക്കുന്നതാണ്.