SignIn
Kerala Kaumudi Online
Friday, 15 May 2026 6.05 PM IST

ക്യാരറ്റ് ഓയിൽ വീട്ടിൽ തയ്യാറാക്കാം; എളുപ്പത്തിൽ ചർമ്മകാന്തി വർദ്ധിപ്പിക്കാം

carrot-oil

ചർമ്മത്തിന്റെ ഭംഗിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ താൽപര്യമില്ലാത്തവർ ഉണ്ടാകില്ല. നിരന്തരം അത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി പണം മുടക്കുന്നവരാകും പലരും. എന്നാൽ, നമ്മുടെ അടുക്കളയിലെ പഴങ്ങളും പച്ചക്കറികളും ചർമ്മത്തിന് ഏറ്റവും ഉത്തമമാണെന്നുള്ള കാര്യം പലരും മറക്കാറാണ് പതിവ്. തലമുടി, കണ്ണ്, ചർമ്മം എന്നിവയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പച്ചക്കറിയാണ് ക്യാരറ്റ്. അതുപോലെതന്നെ ഗുണം ചെയ്യുന്നതാണ് ക്യാരറ്റ് ഓയിലും. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ക്യാരറ്റ് ഓയിൽ.

ക്യാരറ്റ്, മഞ്ഞൾ, വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി വേണ്ടത്. ഇതുണ്ടാക്കുന്നതിനായി ആദ്യം ക്യാരറ്റ് തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി ചെത്തിയെടുക്കുക. ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് ഇതിട്ട് ചെറിയ തീയിൽ തിളപ്പിച്ചെടുക്കണം. എണ്ണയുടെ നിറം മാറി വരുമ്പോൾ തീ കെടുത്താം. രണ്ട് മിനിറ്റിനുശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിയെടുക്കാം. തീകെടുത്തി 24 മണിക്കൂർ നേരത്തേക്ക് അടച്ചുവയ്‌ക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് വൃത്തിയുള്ള കുപ്പിയിലാക്കി സൂക്ഷിച്ചുവയ്‌ക്കാം. ഈ എണ്ണ ഉപയോഗിച്ച് ദിവസവും മുഖം മസാജ് ചെയ്യുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കും. ചർമ്മത്തിലെ ചുളിവുകൾ നീക്കാനും ഇത് ഏറെ ഗുണകരമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CARROT OIL, SKINCARE, BEAUTY TIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY