'അമ്മമാരുടെ ഏറ്റവും വലിയ ഭയമാണത്'; വീഡിയോയുമായി പാർവതി കൃഷ്‌ണ

Tuesday 14 April 2026 5:11 PM IST

പ്രേക്ഷേകർക്ക് പ്രിയങ്കരിയായ അവതാരകയാണ് പാർവതി കൃഷ്‌ണ. അഭിനേത്രി കൂടിയായ പാർവതി പലപ്പോഴും തന്റെ കുടുംബവിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. പാർവതിയെക്കാൾ ആരാധകർക്കിഷ്‌ടം അച്ചുകുട്ടൻ എന്ന് വിളിക്കുന്ന മകൻ അച്യുതനെയാണ്. അച്ചുകുട്ടന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും താരം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോൾ അച്ചുകുട്ടന്റെ കാര്യത്തിലുള്ള തന്റെ ഏറ്റവും വലിയ ആശങ്ക പങ്കുവയ്‌ക്കുകയാണ് താരം.

എല്ലാ അമ്മമാരുടെയും വലിയ ഭയം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന പാർവതിയ്‌ക്ക് പിന്നിലായി കളിച്ചുകൊണ്ടിരിക്കുന്ന അച്ചുകുട്ടനെ വീഡിയോയിൽ കാണാം. അമ്മ കണ്ണുതുടയ്‌ക്കുന്നത് കണ്ട് അച്ചുകുട്ടൻ പരിഭ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിന്റെ കാര്യം എന്താകുമെന്നോർത്തുള്ള ആശങ്കയാണ് പാർവതി പങ്കുവയ്‌ക്കുന്നത്. എന്നാൽ, തൊട്ടടുത്ത ക്ലിപ്പിൽ അച്ഛന്റെ നെഞ്ചോട് ചെർന്ന് കിടന്നുറങ്ങുന്ന അച്ചുകുട്ടനെ കാണാൻ കഴിയും. അച്ഛന്റെ കരങ്ങളിൽ അവൻ സുരക്ഷിതനാണെന്ന ക്യാപ്‌ഷനും വീഡിയോയ്‌ക്കൊപ്പം കാണാനാകും.

പാർവതിയെപ്പോലെ ആശങ്കപ്പെടുന്ന നിരവധി അമ്മമാർ വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്. അമ്മമാർക്ക് മാത്രം മനസിലാകുന്ന ഒരു വികാരമാണ് അതെന്നാണ് പലരും കുറിച്ചത്.