ഇന്ധന വിലവർധനവ്: പരുമലയിൽ പെട്രോൾ പമ്പ് ഉപരോധം
Wednesday 27 May 2026 3:55 AM IST
മാന്നാർ: ദൈനംദിനം കൂടിക്കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ് പരുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തി. ഉപരോധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനൻ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസ് യു.പണിക്കർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാജീവ് കുമാർ, സന്തോഷ് ശിവകൃപ, ജെന്നി പി.ജോൺ, വിപിൻ പി.വർഗീസ്, ഫിലിപ്പോസ് ടി.വി, തോമസ് വർഗീസ്, ബേബി വർഗീസ്, ബേബിക്കുട്ടി, കുരുവിള വർഗീസ്, ബാബു മണിപ്പുഴ, സണ്ണി പരുമല, തമ്പി ഉപദേശിക്കടവ്, ബിനോയ് നടുക്കേൽ, സുനിൽകുമാർ, ടി.കുട്ടപ്പൻ, കെ.ജി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.