സി.ബി.എസ്.ഇ പരീക്ഷാഫലം, നേട്ടവുമായി എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂൾ
Friday 15 May 2026 2:28 AM IST
ഹരിപ്പാട്: സി.ബി.എസ്.ഇ 12 -ാം ക്ലാസ് പരീക്ഷയിൽ വീണ്ടും ഉജ്ജ്വല വിജയവുമായി നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂൾ. സയൻസ് ഗ്രൂപ്പിലെ അനുഗ്രഹ എ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി 89.4 ശതമാനം മാർക്കോടെ സ്ക്കൂൾ ടോപ്പർ ആയി. 75 ശതമാനം ധനു ശ്രീ വിനോദ് കൊമേഴ്സ് വിഭാഗത്തിലെ ടോപ്പർ ആയി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ട്രസ്റ്റ്സ് എക്സിക്യൂട്ടീവ് അംഗം കെ.അശോകപ്പണിക്കർ, ആർ.ഡി.സി കൺവീനർ എസ്.സലികുമാർ, ചെയർമാൻ ഇറവങ്കര വിശ്വനാഥൻ, പ്രിൻസിപ്പാൾ എ.അമ്പിളി, പി.ടി.എ പ്രസിഡന്റ് പി.എസ് അശോകകുമാർ എന്നിവർ അഭിനന്ദിച്ചു.