SignIn
Kerala Kaumudi Online
Wednesday, 10 June 2026 9.09 PM IST

‘യതിജ്ഞാനസരണി’ പ്രകാശിപ്പിച്ചു

sndp
ഗുരു നിത്യചൈതന്യയതിയെക്കുറിച്ച് 150 പേർ ചേർന്നെഴുതിയ ‘യതിജ്ഞാനസരണി’ ആലുവ അദ്വൈതാശ്രമത്തിൽ ജസ്റ്റിസ് കെ സുകുമാരന് നൽകി സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പ്രകാശിപ്പിക്കുന്നു

ആലുവ: ഗുരു നിത്യചൈതന്യയതിയെക്കുറിച്ച് 150 പേർ ചേർന്ന് രചിച്ച പുസ്തകം ‘യതിജ്ഞാനസരണി’ യതിയുടെ സമാധിവാർഷികത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ ജസ്റ്റിസ് കെ. സുകുമാരന് നൽകി സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പ്രകാശിപ്പിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലടി എസ്.എൻ.ഡി.പി ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി. സാബു അദ്ധ്യക്ഷനായി. എം.കെ. ഹരികുമാർ പുസ്തകം പരിചയപ്പെടുത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, യതിജ്ഞാനസരണി ചീഫ് എഡിറ്റർ ഡോ. എം.വി. നടേശൻ, ജയപ്രകാശ് ഒക്കൽ, കാലടി എസ്. മുരളീധരൻ, കെ.ടി. സുകുമാരൻ, സി.എസ്. പ്രതിഷ്, സുകുമാരൻ അലങ്കശേരി എന്നിവർ സംസാരിച്ചു.

കാലടി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ഭാഗമായ ബുധസംഗമം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

യതിസമാധി വാർഷികപരിപാടിയിൽ സ്വാമി മുക്താനന്ദ യതി, ഷൗക്കത്ത്, തനൂജ എസ് ഭട്ടതിരി, ജോസ് ആന്റണി എന്നിവർ യതിയെ അനുസ്‌മരിച്ചു. സി.എച്ച്. മുസ്തഫ മൗലവി ഗുരു മുനി നാരായണ പ്രസാദിനെ അനുസ്മരിച്ചു. തുടർന്ന് നടന്ന സ്നേഹസംഗമം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. സന്ധ്യ തിരുനിലത്ത് അദ്ധ്യക്ഷയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL