പ്രവർത്തകരെ വെറുതെ വിട്ടു

Sunday 24 May 2026 12:07 AM IST

അമ്പലപ്പുഴ: 2018 ൽ യു .ഡി .എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് അമ്പലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്. പ്രഭുകുമാർ,ടി .എ. ഹാമിദ്,പി സാബു,യു. എം .കബീർ,ഷിബു മാവുങ്കൽ,ബിജു വടക്കൻ,മാഹിൻ,അരുൺ എന്നിവരെ വെറുതെ വിട്ടു. പ്രതികൾക്കായി അഡ്വ .ആർ. സനൽകുമാർ,അഡ്വ .അനു ജി തോട്ടപ്പള്ളി, അഡ്വ .അഹമ്മദ് അമ്പലപ്പുഴ എന്നിവർ ഹാജരായി. ഈ കേസിൽ പ്രതിയായിരുന്ന ബൂത്ത് പ്രസിഡന്റ് രാജു മരണപ്പെട്ടിരുന്നു.