മഴ മാപിനികൾ സ്ഥാപിക്കും
Tuesday 26 May 2026 12:10 AM IST
ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാലാവസ്ഥാ സാക്ഷരത പരിപാടിയുടെ ഭാഗമായി ജില്ലയിൽ 100 മഴ മാപിനികൾ സ്ഥാപിക്കും. ജൂൺ ഒന്നിന് പരിപാടിക്ക് തുടക്കം കുറിക്കും. സ്കൂളുകൾ, കോളേജുകൾ, വായനാശലകൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് പരിഷത്ത് പ്രാദേശിക യൂണിറ്റുകളുടെനേതൃത്വത്തിൽ മഴമാപിനികൾ സ്ഥാപിക്കുന്നത്. എല്ലാ ദിവസവും മഴ മാപിനിയിലെ മഴയുടെ അളവ് രേഖപ്പെടുത്തുകയും വിവിധ സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ റീഡിംഗ് ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കും. താത്പര്യമുള്ളവർക്ക് പരിശീലനവും നിർമ്മിക്കുന്നതിന് മാർഗനിർദ്ദേശം നല്കുമെന്ന് ജില്ലാ കൺവീനർ അറിയിച്ചു. ഫോൺ: 9400203766.