43 പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരേ വേദിയിൽ യാത്രയയപ്പ്

Wednesday 27 May 2026 3:01 AM IST

ആലപ്പുഴ: സർവീസിൽ നിന്ന് ഈ മാസം വിരമിക്കുന്ന ജില്ലയിലെ 43 പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരേ വേദിയിൽ യാത്രയയപ്പ് നൽകി. ആലപ്പുഴ റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങ് അഡീഷണൽ എസ്.പി ജിൽസൻ മാത്യു ഉദ്ഘാടനം ചെയ്തു. സിനിമകളിൽ വിവിധ റോളുകൾ കൈകാര്യം ചെയ്യുന്ന അഭിനേതാക്കൾക്ക് സമാനമാണ് പൊലീസുകാരുടെയും ജീവിതം. ഓരോ ദിവസവും വ്യത്യസ്തമായ സീനുകളിലൂടെയാണ് ഓരോ പൊലീസുകാരനും കടന്നുപോകുന്നതെന്നും ഇതര ജോലികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പൊലീസ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

37 സബ്ഇൻസ്പെക്ടർമാരും 4 അസിസ്റ്റന്റുമാരും 2 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർക്കുമാണ് യാത്രയയപ്പ് നൽകിയത്.

കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വിനു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ആർ.ബിജു സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്.പി ജിൽസൻ മാത്യു ഉപഹാര സമർപ്പണവും നടത്തി. ആലപ്പുഴ ഡിവൈ.എസ്.പി ജി.ബി. മുകേഷ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ .നായർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് വി.വിവേക്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെൻസിഗർ ഫെർണാണ്ടസ്, കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ ആർ .റെജികുമാർ എന്നിവർ സംസാരിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ എൻ.ഹാഷിർ നന്ദി പറഞ്ഞു.