കാലിബ്രേഷൻ, ലോജിസ്റ്റിക്സ് കോഴ്സുകൾ

Tuesday 26 May 2026 11:34 PM IST

ആലപ്പുഴ : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള പുതിയ കരിയർ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യവസായിക മേഖലയിൽ ഏറെ സാധ്യതകളുള്ള 'ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ആൻഡ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ്', ആഗോളതലത്തിൽ മികച്ച തൊഴിലവസരങ്ങളുള്ള 'സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്' എന്നീ കോഴ്സുകളിലേക്കാണ് അവസരം.

ബിരുദം, ഡിപ്ലോമ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ asapkerala.gov.in സന്ദർശിക്കുക.