നാടിന് അഭിമാനമായി നികിത ആർ. സുരേഷ്
അമ്പലപ്പുഴ: പ്ലസ് ടു പരീക്ഷയിൽ ബയോളജി സയൻസിൽ 1200 മാർക്കും നേടി നികിത ആർ.സുരേഷ് നാടിന്റെ മിന്നും താരമായി. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ ആലിൻ താഴെ വീട്ടിൽ സുരേഷ്, രഞ്ജിനി ദമ്പതികളുടെ മകളായ നികിത പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. കവയിത്രി കൂടിയായ നികിത പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡും പ്ലസ് ടുവിന് സയൻസ് ടാലന്റ് സേർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
എൻജിനിയർ ആകാനാണ് മോഹം. എല്ലാ അദ്ധ്യാപകരുടേയും പ്രോത്സാഹനം ഉണ്ടെങ്കിലും ക്ലാസ് ടീച്ചർ വാസനയുടെയും ഫിസിക്സ് അദ്ധ്യാപകരായ ബ്രിജേഷ്, മനോജ് എന്നിവരുടെയും പങ്ക് എടുത്തു പറയുകയാണ് നികിത.
പിതാവ് സുരേഷ് സെക്രട്ടറിയേറ്റിൽ ഫിനാസ് ഡിപ്പാർട്ടുമെന്റിൽ അണ്ടർ സെക്രട്ടറിയും മാതാവ് രഞ്ജിനി മല്ലപ്പള്ളി കെ.എസ്.എഫ്.ഇ ജീവനക്കാരിയുമാണ്. സഹോദരൻ നേഹൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.