ഹയർ സെക്കൻഡറി : ജില്ലയിൽ 77.21 %
ആലപ്പുഴ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 77.21 ശതമാനം വിജയം. വിജയശതമാനത്തിൽ മുൻവർഷത്തെക്കാൾ 1.28 ശതമാനത്തിന്റെ വർദ്ധനവുണ്ട്. ജില്ലയിൽ 119 സ്‌കൂളിലായി 19,957 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 15,409പേർ ഉപരിപഠനത്തിന് അർഹതനേടി. 1488 പേർ എല്ലാവിഷയത്തിനും എപ്ലസ് വിജയംനേടി. ജില്ലയിൽ സർക്കാർ സ്കൂളായ പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്‌കൂളിന് മാത്രമാണ് 100 ശതമാനം വിജയം നേടാനായത്. 38 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ടെക്‌നിക്കൽ സ്‌കൂളുകളിൽ 57.53 ശതമാനമാണ് വിജയം.
ആകെ 73 പേർ പരീക്ഷയെഴുതിയതിൽ 42 പേർ ഉപരിപഠനത്തിന് അർഹരായി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ ജില്ലയിൽ 68.18ശതമാനമാണ് വിജയം. 685 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 467 പേർ ഉപരിപഠനത്തിന് അർഹത നേടി. 42 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
വി.എച്ച്.എസ്.ഇ വിഭട്ടഗത്തിൽ എറ്റവും കൂടുതൽ വിദ്യാർത്ഥികർ പരിക്ഷയെഴുത്തിയ ചേർത്തല ശ്രീകണ്‌ഠേശ്വരം എസ്.എൻ.വി.എച്ച്.എസ്.ഇ സ്കൂൾ 73.28 ശതമാനം വിജയം കരസ്ഥമാക്കി. 116 വിദ്യാർത്ഥികളാണ് പരിക്ഷയെഴുതിയത്.
വി.എച്ച്.എസ്. ഇ 78.59% ജില്ലയിൽ വി.എച്ച്.എസ്. ഇ പരീക്ഷയിൽ 78.59 ശതമാനമാണ് വിജയം
പരീക്ഷയെഴുതിയ 1238 പേരിൽ 973 പേർ ഉപരിപഠന യോഗ്യതനേടി
കഴിഞ്ഞവർഷത്തെ വിജയശതമാനം 76.27 . ഇത്തവണ 2.32 ശതമാനം വർദ്ധന
തലവടി വി.എച്ച്.എസ്.ഇ സ്കൂളിനാണ് എറ്റവും ഉയർന്ന വിജയശതമാനം. 97.44 ശതമാനം
കുറവ് പെരുമ്പളം വി.എച്ച്.എസ്. ഇ സ്കൂളിന്. 29.41 ശതമാനം.