സുരക്ഷിത യാത്ര ഉറപ്പാക്കണം

Wednesday 27 May 2026 7:48 PM IST

ആലപ്പുഴ : മൺസൂൺ കാലമായതിനാൽ ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ഉൾനാടൻ ജലയാനങ്ങൾ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് തുറമുഖ ഓഫീസർ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അനുസൃതമായി യാത്രകൾ ക്രമീകരക്കേണ്ടതും, മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ, സാധുതയുള്ള ഇൻഷുറൻസ്, സർവേ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരക്കേണ്ടതുമാണ്. സർവേ, രജിസ്‌ട്രേഷൻ എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കപ്പാസിറ്റിയേക്കാൾ കൂടുതൽ സഞ്ചാരികളെ കയറ്റുവാൻ പാടുള്ളതല്ല.