പ്രതിഷേധ സമരം
Friday 29 May 2026 10:16 PM IST
അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനയിൽ സി.പി. എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിൽ നടത്തിയ പ്രതിഷേധയോഗം ഏരിയ സെക്രട്ടറി സി. ഷാംജി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എ. ഓമനക്കുട്ടൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ വി .കെ. ബൈജു, എ. പി .ഗുരുലാൽ എന്നിവർ സംസാരിച്ചു. ഇരട്ടക്കുളങ്ങയിൽ നിന്ന് കച്ചേരിമുക്ക് ചുറ്റി അമ്പലപ്പുഴ ആശുപത്രിക്കു മുമ്പിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.