പരിസ്ഥിതിദിനാചരണം
Friday 29 May 2026 10:22 PM IST
ആലപ്പുഴ: ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ചാത്തനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ചാത്തനാട് പൊതു ശ്മശാനത്തിൽ ഫലവൃഷങ്ങൾ നടുവാനും, പുസ്തക പ്രകാശനം, മെമ്പർഷിപ്പ് പ്രവർത്തനം, യൂണിറ്റ് യോഗങ്ങൾ എന്നിവ നടത്തുവാനും തീരുമാനിച്ചു. യോഗത്തിൽ ആലപ്പുഴ മേഖല സെക്രട്ടറി യായി വി.എസ്. രാമചന്ദ്രനെ തിരഞ്ഞെടുത്തു.
യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ് കെ.ബി.സാധുജൻ അദ്ധ്യക്ഷതവഹിച്ചു. ഇ. രാജായ്, എൽ. അജിത്കുമാർ, കെ.ജി. ജയരാജ്, റോസമ്മ ബി.സി, ജി. വിജയ പ്രസാദ് ഷാ, ടി.എ. ഷാനവാസ്ൻ, എൻ.കെ. ജയറാം, രാജീവ്. ഡി എന്നിവർ സംസാരിച്ചു,