ആദ്യദിനംകളറാക്കി കഞ്ഞിക്കുഴിയിൽ അങ്കണവാടി പ്രവേശനോത്സവം
മുഹമ്മ: അങ്കണവാടി പ്രവേശനോത്സവം അടിപൊളിയാക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികളാണ് 30 അങ്കണവാടിയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്.പഞ്ചായത്തുതല ഉദ്ഘാടനം രണ്ടാം വാർഡിൽ ചെല്ലാട്ട് അങ്കണവാടിയിൽ ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു.കൈമൾ നിർവഹിച്ചു. പതിനഞ്ചാം വാർഡിലെ കുമാരപുരം അങ്കണവാടിയിൽ കേക്കു മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ കേക്കു മുറിച്ചു.സി.ശ്രീകുമാർ ഉണ്ണിത്താൻ മുഖ്യാതിഥിയായിരുന്നു. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ എൽ. മായാലക്ഷ്മി, സി.ഡി.പി.ഒ ലിഷ സേവ്യർ എന്നിവരും സന്നിഹിതരായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ അദ്ധ്യക്ഷനായ ഗ്രാജുവേഷൻ സെറിമണിയിൽ വൈസ് പ്രസിഡന്റ് ലജിതാ തിലകൻ സ്വാഗതവും ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി. വിജിമോൾ നന്ദിയും പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അശ്വിൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.മുരളി, പഞ്ചായത്തംഗം വി. സോയ,പഞ്ചായത്തു സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, കോർഡിനേറ്റർ അരുണിമ അദ്ധ്യാപിക രാജലക്ഷ്മി, ഉപദേശക സമിതിയംഗം എൻ.കെ. നടേശൻ എന്നിവർ സംസാരിച്ചു.
ഒന്നാം വാർഡിൽ തൈവെളി, മഠത്തിപ്പറമ്പ് അങ്കണവാടികളിൽ പഞ്ചായത്തംഗം പി.മുരളിയും രണ്ടാം വാർഡിൽ തുരുത്തി പള്ളി അങ്കണവാടിയിൽ വി. സോയയും മൂന്നാം വാർഡിൽ അയ്യപ്പഞ്ചേരിയിൽ ആർ. അശ്വിനും നാലാം വാർഡിൽ സുമാദേവിയും അഞ്ചാം വാർഡിൽ ഹണിമോളും ആറാം വാർഡിൽ കെ.വി.വിജി മോളും ഏഴാം വാർഡിൽ മാപ്പിളകുളത്ത്എം.കെ.സജിയും ഒൻപതാംവാർഡിൽ കാളംകുളം അങ്കണവാടിയിൽ സജിതാബൈജുവും പത്താം വാർഡിൽ പാപ്പാളിയിൽജി.മുരളിയും പതിനൊന്നാം വാർഡിൽ വി. രാജവും പന്ത്രണ്ടാംവാർഡിൽ എം.ഒ. രജനിയും പതിമൂന്നാം വാർഡിൽ ജോളി അജിതനും പതിനാലാം വാർഡിൽ പിടി ശശിധരനും പതിനഞ്ചിൽ എം.സന്തോഷ് കുമാറുംപതിനാറാം വാർഡിൽ എം.ഡി. മുരളിയും പതിനേഴാം വാർഡിൽലജിതാ തിലകനും പതിനെട്ടാം വാർഡിൽ പി.എസ്.ശ്രീലതയും വാർഡ് പത്തൊൻപതിൽ പി.സതീശനും പ്രവേശനോത്സം ഉദ്ഘാടനം ചെയ്തു. ബ്ലോക്കുപഞ്ചായത്തത്ത് സ്ഥിരം സമിത് അദ്ധ്യക്ഷൻ ബി.ബൈരഞ്ചിത്ത്, ബിനീഷ് വിജയൻ എന്നിവരും ആശംസകളുമായെത്തിയിരുന്നു.