അംഗനവാടി പ്രവേശനോത്സവം; അരൂരിൽ വിപുലമായ പരിപാടികൾ

Monday 01 June 2026 3:34 AM IST

അരൂർ: സംസ്ഥാനതല അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി അരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഔദ്യോഗിക പ്രവേശനോത്സവം അരൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന 15-ാം നമ്പർ അങ്കണവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.പി.സാബു അധ്യക്ഷനായി. 16-ാം വാർഡ് അംഗം ടി.പി.അഭിലാഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.എം.അബ്ദുള്ള, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സമാദേവി എന്നിവർ പങ്കെടുത്തു. അങ്കണവാടി വർക്കർ അമ്പിളി, ധന്യമോൾ എ.കെ.ജോമിഷ എന്നിവരും അംഗനവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടന്ന പ്രവേശനോത്സവ പരിപാടികളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് 15-ാം നമ്പർ അങ്കണവാടിയിൽ നിന്ന് സ്കൂളിലേക്ക് പ്രവേശിക്കുന്ന 17കുട്ടികൾക്ക് യാത്രയയപ്പ് നൽകി. വാർഡ് അംഗം ടി.പി.അഭിലാഷ് അദ്ധ്യക്ഷനായ സമ്മേളനം പി.പി.സാബു ഉദ്ഘാടനം ചെയ്തു. അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റിയംഗം ജോർജ് എട്ട്തെങ്ങുംതറ ആശംസകൾ നേർന്നു.