അനുമോദന സമ്മേളനം
Sunday 31 May 2026 11:48 PM IST
കുട്ടനാട്: എസ്.എൻ.ഡി.പി.യോഗം പുളിങ്കുന്ന് 5ാം നമ്പർ
ശാഖായോഗം വനിതാസംഘത്തിന്റെയും യൂത്ത്മൂവ്മെന്റിന്റെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണവും അനുമോദന സമ്മേളനവും 7ാം വാർഡ് അംഗം തങ്കച്ചൻ വാഴേച്ചിറ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ഡി.സനൽകുമാർ അധ്യക്ഷനായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയമ്മ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.പി.ടി അനിൽകുമാർ, വിനീത അനിൽകുമാർ, സരിത അജിത്,അജിത് കുമാർ,പുഷ്പമ്മ ഉത്തമൻ,സുമ സുരേഷ്,രശ്മി പ്രവീൺ എന്നിവർ സംസാരിച്ചു.ശാഖായോഗംവൈസ് പ്രസിഡന്റ് സജീവ് ചിറയിൽ സ്വാഗതവും സെക്രട്ടറി വി.എംതങ്കപ്പൻ നന്ദിയും പറഞ്ഞു.