വിദ്യാഭ്യാസ സെമിനാർ
Monday 01 June 2026 12:02 AM IST
അരൂർ:കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റിവ് സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാർ കരുമാഞ്ചേരി പള്ളി വികാരി ഫാദർ രാജു കളത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.സജി അധ്യക്ഷതവഹിച്ചു. മോട്ടിവേറ്റർ ടെയ്‌നർ സാജൻ പാപ്പച്ചൻ ക്ലാസുകൾ നയിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കോടംതുരുത്ത് പഞ്ചയത്ത് പ്രസിഡന്റ് ശ്യാമള രവീന്ദ്രൻ,ബാങ്ക് സെക്രട്ടറി ബി.എൻ ശ്യാം, മെമ്പർമാരായ കെ.അരവിന്ദാക്ഷൻ, ബീനാസത്യൻ, റാണി ജോഷി, ഫ്രാൻസിസ് ഡാമിയൻ, കെ.ജി ബിപിൻ എന്നിവർ സംസാരിച്ചു.