യാത്രയയ്പ്പും ആദരവും
Monday 01 June 2026 12:18 AM IST
ആലപ്പുഴ:കാർത്തികപ്പള്ളി താലൂക്കിലെ സഹകരണ സംഘം ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന വിവിധ സഹകരണ സ്ഥാപനങ്ങളിലെ 10ഓളം ജീവനക്കാർക്ക് യാത്രയയ്പ്പും ആദരവും നൽകി.കായംകുളം ഗവ.സെർവെന്റ് സഹകരണ ഹാളിൽ നടന്ന യോഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ അംഗം മനുദിവാകരൻ അധ്യക്ഷത വഹിച്ചു.ബിജു.ആർ സ്വാഗതം പറഞ്ഞു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.നസീം ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് രജിസ്ട്രാർ സി.സി.ഷാജി മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ആമ്പക്കാട്,സനിൽ,എസ്.പ്രിയ,ഗിരീഷ്, ചിന്റു,ഹരിലാൽ,ബീന, ബി. എസ് അനിത എന്നിവർ സംസാരിച്ചു.