ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ

Tuesday 02 June 2026 11:57 PM IST

മുഹമ്മ: തണ്ണീർമുക്കം ആസാദ് സംഘത്തിന്റേയും ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്സ്.എസ്സ് യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു . മുഹമ്മ എസ്.ഐ ജി.എസ്. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തണ്ണീർമുക്കം ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. വാർഡംഗം ജോബിൻ ജോസഫ്, പ്രിൻസിപ്പൽ ആർ.രഞ്ജുമോൾ, സാജൻ ചെമ്പിത്തറ,ആർ.വിശ്വനാഥൻ, പി.കെ.ശശികുമാർ, രമേശൻ,ആർട്ടിസ്റ്റ് സലി എന്നിവർ സംസാരിച്ചു . തലയോലപറമ്പ് എസ്.ഐ സി.ബി.അർജ്ജുനൻ, റിട്ട. എൽ.ഒ. ബേബി തോമസ് എന്നിവർ സെമിനാർ നയിച്ചു. സെക്രട്ടറി പ്രസന്നൻ ആർ.കല്ലായി സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എസ്സ്. ബെൻ റോയി നന്ദിയും പറഞ്ഞു.