ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും
Wednesday 03 June 2026 12:09 AM IST
കുട്ടനാട് : തെന്നിന്ത്യൻ സിനിമാതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. പ്രത്യേക അലങ്കാരപൂജ വഴിപാടും നടത്തി.
മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി , മുൻ അന്താരാഷ്ട്ര വോളിബാൾ താരം എസ്. എ. മധു, ഹരിക്കുട്ടൻ നമ്പൂതിരി, പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് നയനെയും വിഘ്നേശിനെയും സ്വീകരിച്ചു.