നാടക ശില്പശാല
Tuesday 19 May 2026 12:35 AM IST
കൊച്ചി: നാടക പഠനത്തിലൂടെ വ്യക്തിത്വവികസനം എന്ന ആശയം മുൻനിറുത്തി കെ.സി.ബി.സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച പഞ്ചദിന നാടകശില്പശാല പാലാരിവട്ടം പി.ഒ.സിയിൽ പ്രൊഫ. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. പി.ഒ.സി ഡയറക്ടർ ഫാ.തോമസ് തറയിൽ അദ്ധ്യക്ഷനായി. കെ.സി.ബി.സി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ സംസാരിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ശില്പശാല.