SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.00 AM IST

2 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടൽ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്ന ഇടുക്കി രാജാക്കാട് സ്വദേശിയെ മൂവാറ്റുപുഴ ഫയർഫോഴ്‌സ് സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി. രാജാക്കാട് പറയിൽ തോട്ടത്തിൽ ജോബി ആഗസ്റ്റിൻ (46) ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. വാഹന കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എത്തിയതായിരുന്നു. ലിഫ്റ്റ് തകരാറിലായി രണ്ട് മണിക്കൂറോളം ജോബി ഉള്ളിൽ കുടുങ്ങിക്കിടന്നെങ്കിലും ഹോട്ടൽ അധികൃതർ അറിഞ്ഞില്ല. എറണാകുളത്തുള്ള സഹോദരി ജോബിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നത്. ഉടൻ തന്നെ സഹോദരി വിവരം മൂവാറ്റുപുഴ ഫയർസ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം ഉടനടി സ്ഥലത്തെത്തി ലിഫ്റ്റ് തുറന്ന് ജോബിയെ പുറത്തെത്തിച്ചു. രണ്ട് മണിക്കൂറോളം അടച്ചിട്ട ലിഫ്റ്റിനുള്ളിൽ കഴിഞ്ഞെങ്കിലും ജോബിക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്‌നനങ്ങളൊന്നുമില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL