SignIn
Kerala Kaumudi Online
Wednesday, 20 May 2026 2.34 AM IST

 ബിലീവേഴ്‌സിൽ ഏകദിന സെമിനാർ 

seminar
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സെമിനാർ ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ.ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ലോക ലൂപ്പസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മേക്ക് ലൂപ്പസ് വിസിബിൾ' എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ.ജോൺ വല്യത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. ലൂപ്പസ് രോഗനിർണയത്തിലും ചികിത്സയിലും റൂമറ്റോളജിസ്റ്റിന്റെ പങ്കിനെക്കുറിച്ച് റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ.വിഷ്ണു എസ്.ചന്ദ്രൻ ബോധവത്കരണ ക്ലാസ് നടത്തി. റൂമറ്റോളജി വിഭാഗം അസോ. പ്രൊഫ.ഡോ.ഹരികൃഷ്ണൻ ജി, അസി.പ്രൊഫ.ഡോ. ആദിത്യ സുധൻ, സീനിയർ റെസിഡന്റ് ഡോ.അർഷ മോണിക്ക ജോസ് എന്നിവർ സംസാരിച്ചു. ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നാൻസി ഐക്കും, നെഫ്രോളജി വിഭാഗം മേധാവി ഡോ.രാജേഷ് ജോസഫും സൈക്യാട്രി വിഭാഗം സീനിയർ റസിഡന്റ് ഡോ ചിത്തിരാ തോമസും ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL