വാർഷികവും കുടുംബ സംഗമവും
Wednesday 20 May 2026 3:25 PM IST
പെരുമ്പാവൂർ: ഒന്നാം മൈൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും മുനിസിപ്പൽ ചെയർപേഴ്സൺ കെ.എൻ സംഗീത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി.രാജു അദ്ധ്യക്ഷനായി.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ മുഹമ്മദ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മുനിസിപ്പൽ കൗൺസിലർ കെ.ബി. നാഷാദ്, മേഖലാ പ്രസിഡന്റ് കെ.എം.ഷാജി, സെക്രട്ടറി സതീശ് സാം അലക്സ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.പി. വർഗീസ് (പ്രസിഡന്റ് ), വി.പി.അലി, തോമസ് ജോൺ (വൈസ് പ്രസിഡന്റ്), കെ.എം.ഷാജി (സെക്രട്ടറി), സജീവ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.