അങ്കമാലിയിൽ സി.പി.എം പ്രതിഷേധം

Wednesday 27 May 2026 9:53 PM IST

അങ്കമാലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിനെതിരെ അങ്കമാലിയിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. അങ്കമാലി മിനി സിവിൽ സ്റ്റേഷന് മുൻവശത്ത് നിന്ന് പ്രകടനം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.റെജീഷ് അദ്ധ്യക്ഷനായി. സി.കെ.സലിംകുമാർ, ജീമോൻ കുര്യൻ, പി.വി ടോമി, കെ.പി ബിനോയ്, ടി.ഐ.ശശി, ജിഷ ശ്യാം, ടി.വൈ ഏല്യാസ്, വിനിത ദിലീപ് എന്നിവർ നേതൃത്വം നൽകി.