കെ.ജി.എൻ.എ: അജിത ടി.ആർ ജില്ലാ പ്രസിഡന്റ്
Wednesday 03 June 2026 4:58 PM IST
കൊച്ചി: കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ജില്ലാ ഭാരവാഹികളായി അജിത ടി.ആർ (പ്രസിഡന്റ് ), വിഷ്ണു ഇ.പി (സെക്രട്ടറി), മേരി കെ.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പെരുമ്പാവൂരിൽ നടന്ന സമ്മേളനം യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീനി എ.സി. അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ദീപ.എൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി എം.എ അദ്ധ്യക്ഷനായി. കെ.ജി.എൻ.എയുടെ 69-ാം സംസ്ഥാന സമ്മേളനം 27, 28 തിയതികളിൽ കാസർകോട്ട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.