സീക്കോൺ 26ന് ഫിസാറ്റിൽ തുടക്കം

Wednesday 03 June 2026 6:09 PM IST

അങ്കമാലി: സിവിൽ എൻജിനിയറിംഗ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന രാജ്യാന്തര സമ്മേളനമായ സീക്കോൺ 26ന് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ തുടക്കം. ജപ്പാനിലെ കുറുമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്പെഷ്യൽ പ്രൊഫസർ ഡോ.ഷുചി ടോറി ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ.ഷിമിത്ത് അദ്ധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സൂറത്കൽ പ്രൊഫസർ ഡോ.കട്ട വെങ്കിട്ടരമണ, കമ്മിറ്റിയംഗം കെ.ജയശ്രീ, പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ.മിനി, ഡീൻ ഡി.ജി ഉണ്ണികർത്ത, ഡോ.പി.ഇ.കവിത, റിനു.ജെ.അച്ചിസൺ, ആർ.ശ്രീരത്ത് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.