വൈസ് മെൻസ് പഠനോപകരണങ്ങൾ കൈമാറി

Wednesday 03 June 2026 6:20 PM IST

കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണൽ ഓറിയൺ എറണാകുളം സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കടവന്ത്ര ഇ.എം.എസ് സെന്ററിൽ വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ രഞ്ജു പോൾ കൊച്ചേരി, ഓറിയൺ എറണാകുളം ചാർട്ടർ പ്രസിഡന്റ് മിഥുൻ ലാൽ മിത്ര എന്നിവരിൽ നിന്ന് കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി ഉഷ ലെനിൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകും. വൈസ്‌മെൻ ക്ലബ് അംഗങ്ങളായ സി.ചാണ്ടി, കെ.കെ. സാബു, സിബിക്ക് ചന്ദ്, കെ.എസ്‌.കെ.ടി.യു പ്രതിനിധികളായ സുർജിത്ത്, ജോസഫ് എന്നിവർ പങ്കെടുത്തു.