മാലിന്യക്കൂമ്പാരത്തിൽ മൂർഖൻപാമ്പ്

Wednesday 03 June 2026 8:00 PM IST

കോതമംഗലം: വാരപ്പെട്ടിയിൽ ഹരിതകർമ്മ സേന ശേഖരിച്ചുവച്ചിരുന്ന മാലിന്യക്കൂമ്പാരത്തിൽ മൂർഖൻപാമ്പിനെ കണ്ടെത്തി. കൃത്യസമയത്ത് പാമ്പിനെ കണ്ടതിനാൽ ഹരിതകർമ്മ സേനാംഗങ്ങൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് മാലിന്യത്തിനുള്ളിൽ പാമ്പിനെ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്നേക്ക് റെസ്ക്യൂവർ സേവി തോമസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.