ജില്ലാ തല പഠനോത്സവം നടത്തി
Saturday 30 May 2026 12:12 AM IST
കട്ടപ്പന : പഠനോത്സവം എന്ന പേരിൽ ഡി.വൈ.എഫ്.ഐ ജില്ലാതല പഠനോപകരണ വിതരണം സംഘടിപ്പിച്ചു. കുന്തളം പാറയിൽ 70 ഓളം കുട്ടികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശിവ കുമാർ ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫൈസൽ ജാഫർ, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ബ്ലോക്ക് കമ്മിറ്റി അംഗം ബിബിൻ ബാബു, ജിഷ്ണു എം എം എന്നിവർ സംസാരിച്ചു.